Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണപരിഷ്കരണം വേഗത്തിലാക്കും

തിരുവനന്തപുരം: സംസ്ഥാന ഭരണ പരിഷ്കരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു.

അധികാര വികേന്ദ്രീകരണത്തിലൂടെ ഭരണ ജോലികള്‍ വേഗത്തിലാക്കാനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

സെക്രട്ടറിയേറ്റ് തല ജീവനക്കാരുടെ എണ്ണം കുറക്കണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടില്ല. കമ്മിറ്റി ശുപാര്‍ശ അനുസരിച്ച് ആര്‍ക്കും ജോലി നഷ്ടപ്പെടില്ല.

ബി ഒ ടി അടിസ്ഥാനത്തില്‍ യാത്രാസൗകര്യം മെച്ചപ്പെടുത്താനുള്ള കെ എസ് ആര്‍ ടി സി ആധുനികവത്കരണ പദ്ധതി നടപ്പിലാക്കും. സംസ്ഥാനത്തെ അഞ്ച് കോര്‍പ്പറേഷനുകളില്‍ എ ഡി ബി സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ചേരിനിര്‍മാര്‍ജനം, കുടിവെള്ള സൗകര്യമൊരുക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതിയാണിത്.

കായംകുളത്ത് തീരപ്രദേശത്ത് ധാതുഖനനം നടത്തുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. കേരള റേര്‍ എര്‍ത്ത് മിനറല്‍സും വൈദ്യുതി ബോര്‍ഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്.

മത്സ്യത്തൊഴലാളികള്‍ക്ക് ഭവനനിര്‍മാണ വായ്പ നല്‍കാനും തീരുമാനമായി. യു ഡി എഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 17 മുതല്‍ ജൂണ്‍ 16 വരെ കേരള വികസന മാസമായി ആചരിക്കും.

സംസ്ഥാനത്തിന്റെ സാമ്പത്തികനില മെച്ചപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച നിയമവാഴ്ചയാണ് കേരളത്തിലുള്ളത്. ഐ ടി മേഖല 40 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+