കോണ്‍ഗ്രസ്: കേന്ദ്ര തീരുമാനമായില്ല
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് പ്രശ്നത്തില്‍ ഏപ്രില്‍ 30 ബുധനാഴ്ചയും കേന്ദ്ര നേതൃത്ത്വം തീരുമാനമെടുത്തില്ല.
ദില്ലിയില്‍ ഉള്ള കെ പി സി സി പ്രസിഡണ്ട് കെ. മുരളീധരനും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും തമ്മില്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടക്കാതിരുന്നതിനാലാണ് തീരുമാനം ഉണ്ടാകാതിരുന്നത്.
കേരളത്തിന്റെ ചുമതലയുള്ള അംബികാ സോണി മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തി.
ബുധനാഴ്ച എന്തായാലും ഇനി സോണിയാ-മുരളി ചര്‍ച്ച ഉണ്ടാവാന്‍ ഇടയില്ലെന്നാണ് കരുതുന്നത്.












Click it and Unblock the Notifications