Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ഗ്രൂപ്പിനെതിരെ നടപടിയുണ്ടാവില്ല

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ഐ ഗ്രൂപ്പിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്റ് നടപടി സ്വീകരിക്കില്ല. നടപടി നല്ലനടപ്പ് മാത്രമായിരിക്കും.

ഇതുസംബന്ധിച്ച തീരുമാനങ്ങളും നിര്‍ദേശങ്ങളും ഹൈക്കമാന്റ് ഏപ്രില്‍ 30 ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനുമായി ഹൈക്കമാന്റിലെ നേതാക്കള്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

പരസ്യപ്രസ്താവന നടത്തരുതെന്നും സര്‍ക്കാരിനെതിരെ നീക്കമുണ്ടാവരുതെന്നും കരുണാകരനോട് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രിസഭ പുന:സംഘടിപ്പിക്കാന്‍ ആവശ്യപ്പെടില്ലെന്ന് കരുണാകരന്‍ ഹൈക്കമാന്റിനെ അറിയിച്ചു.

കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഹൈക്കമാന്റ് നല്‍കും. ബുധനാഴ്ച മുരളി സോണിയയുമായി അവസാനവട്ട ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഹൈക്കമാന്റിന്റെ പ്രഖ്യാപനമുണ്ടാവുക.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച കോടോത്ത് ഗോവിന്ദന്‍ നായര്‍ തത്കാലം പാര്‍ട്ടിക്ക് പുറത്തുതന്നെയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+