ഹോര്‍മിസ് തരകന് ഡി ജി പി ആയേക്കും
തിരുവനന്തപുരം: കെ. ജെ. ജോസഫ് വിരമിക്കുന്ന ഒഴിവില്‍ വിജിലന്‍സ് ഡയറക്ടര്‍ പി. കെ. ഹോര്‍മിസ് തരകന്‍ പുതിയ ഡി ജി പി ആയേക്കും.
ഡി ജി പി സ്ഥാനത്തേക്ക് ദേശീയ സുരക്ഷാ സേന ഡയറക്ടര്‍ ജനറല്‍ ആര്‍. എസ്. മൂശാരി, എഡിജിപി (ഹെഡ്ക്വാട്ടേഴ്സ്) ഉപേന്ദ്ര വര്‍മ, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ അജിത് കുമാര്‍ ദോവല്‍ എന്നിവരാണ് ഡി ജി പിയുടെ സ്ഥാനത്തേക്ക് സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ടിരുന്നത്.
ദേശീയ സുരക്ഷാ സേന ഡയറക്ടര്‍ ജനറലായ മൂശാരി സംസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടറായ അജിത്കുമാറും സുപ്രധാനമായ ഒരു പദവി വിട്ട് കേരളത്തിലേക്ക് വരാന്‍ സാധ്യതയില്ല. ഇതാണ് ഹോര്‍മിസ് തരകന് ഡി ജി പി സ്ഥാനത്തേക്കുള്ള സ്ഥാനക്കയറ്റത്തിന് വഴിയൊരുക്കിയത്.
മെയ് 31നാണ് കെ.ജെ. ജോസഫ് വിരമിക്കുന്നത്. ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിച്ച ശേഷമാണ് ജോസഫ് ഡി ജി പി സ്ഥാനമൊഴിയുന്നത്.












Click it and Unblock the Notifications