കേരളത്തില്‍ സര്‍ക്കാര്‍ സ്തംഭനത്തില്‍: മുരളി
ദില്ലി: കേരളത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും സ്തംഭനത്തിലാണെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിച്ചു.
കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി, ഗുലാംനബി ആസാദ്, ആര്‍. കെ. ധവാന്‍ എന്നിവരുമായും നടത്തിയ ചര്‍ച്ചയിലാണ് മുരളി ഇക്കാര്യം പറഞ്ഞത്.
ഹൈക്കമാന്റ് തീരുമാനം വൈകുന്നത് സര്‍ക്കാരിനും പാര്‍ട്ടിക്കും ഗുണകരമല്ലെന്ന് മുരളി കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തി.
ഹൈക്കമാന്റ് തീരുമാനം എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായിരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications