മദ്നി വീണ്ടും പി ഡി പി ചെയര്‍മാന്‍
കൊച്ചി: പി ഡി പി ചെയര്‍മാനായി അബ്ദുള്‍ നാസര്‍ മദ്നി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.
പി ഡി പിയുടെ പത്താം ജന്മവാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. 30 സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു.
സെക്രട്ടറിയേറ്റിലേക്ക് മദ്നിയുടെ കൊല്ലം ജില്ലയില്‍ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മത്സരമുണ്ടായി. മദ്നി, യു. കെ. അബ്ദുള്‍ റഷീദ് മൗലവി, കുന്നത്തൂര്‍ ശ്രീനിവാസന്‍, മൂട്ടക്കാട് ദെമീന്‍ എന്നിവരാണ് മത്സരിച്ചത്. ദെമീന്‍ തിരഞ്ഞടുപ്പില്‍ പരാജയപ്പെട്ടു.
മുഖത്തല റഹിം, എം. പി. രഞ്ജിത്ത് എന്നിവരെ ഇക്കുറി സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കി.












Click it and Unblock the Notifications