സാര്‍സ്: ഉന്നതതല സമിതി രൂപീകരിച്ചു
തിരുവനന്തപുരം: സാര്‍സ് ഭീഷണി തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിദഗ്ധരും ഉദ്യോഗസ്ഥരും അടങ്ങിയ ഉന്നതതല സമിതി രൂപീകരിച്ചു.
ഏപ്രില്‍ 29 ചൊവാഴ്ച ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായതെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍. വിമാനത്താവള അധികൃതര്‍ എന്നിവര്‍ സമിതിയിലുണ്ടാവും. ചീഫ് സെക്രട്ടറി ചന്ദ്രശേഖരന്‍ നായരാണ് സമിതി ചെയര്‍മാന്‍. ചൊവാഴ്ച തന്നെ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
സംസ്ഥാനത്തെ മൂന്ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ഐസോലേഷന്‍ വാര്‍ഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications