മേയ് ഒന്ന് ടെലഫോണ്‍ ഉപഭോക്തൃ സംരക്ഷണ ദിനം
കോഴിക്കോട്: മേയ് ഒന്ന് കേരളത്തില്‍ ടെലഫോണ്‍ ഉപഭോക്തൃ സംരക്ഷണ ദിനമായി ആചരിയ്ക്കും. ടെലഫോണ്‍ വരിക്കാരുടെ അഘില കേരള സംഘടനയാണ് ഇതിന് തീരുമാനിച്ചത്.
ഇന്റര്‍ കണക്ടട് യൂസര്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരേയാണ് ഈ സമര പരിപാടി. ഇത് മേയ് ഒന്ന് മുതലാണ് നിലവില്‍ വരുന്നത്. ടെലഫോണ്‍ റെഗുലേറ്ററി അഥോറിട്ടി ഓഫ് ഇന്ത്യയാണ് ഇത്തരം ഒരു നിര്‍ദ്ദേശം വച്ചത്. ലാന്റ് ലൈനില്‍ നിന്ന് സെല്‍ ഫോണിലേയ്ക്ക് വിളിയ്ക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളില്‍ 60 സെക്കന്റ് ഒരു കാള്‍ എന്ന നിലയില്‍ കണക്ക് കൂട്ടുമ്പോള്‍ കേരളത്തില്‍ മാത്രം ഇത് 30 സെക്കന്റ് ഒരു കാള്‍ എന്ന രീതീയില്‍ കണക്ക് കൂട്ടുകയാണ്.
ഈ പ്രശ്നത്തിന് ഉടനേ പരിഹാരം കാണണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു. പ്രതിഷേധസൂചകമായി മേയ് ഒന്നിന് ആരും ലാന്റ് ഫോണില്‍ നിന്ന് സെല്‍ ഫോണിലേയ്ക്ക് വിളിയ്ക്കരുതെന്നും ഉപഭോക്തൃ സമിതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications