മനോജ് പ്രഭാകര്‍ ഭാര്യയെ പീഡിപ്പിയ്ക്കുന്നെന്ന്
ദില്ലി: ക്രിക്കറ്റ് കളിക്കാരനായിരുന്ന മനോജ് പ്രഭാകര്‍ തന്നെ പീഡിപ്പിയ്ക്കുന്നതായി ഭാര്യ സന്ധ്യ പരാതിപ്പെടുന്നു.
ഹിന്ദി ചലച്ചിത്ര രംഗത്ത് പരാജിതയായ ഒരു നടിയുമായി ചേര്‍ന്നാണത്രെ മനോജ് പ്രഭാകര്‍ ഭാര്യയെ പീഡിപ്പിയ്ക്കുന്നത്. ഇപ്പോള്‍ അവരുമായി ദില്ലിയിലെ ഫരീദാബാദിലുള്ള ഫ്ലാറ്റിലേയ്ക്ക് മനോജ് താമസം മാറ്റുകയും ചെയ്തത്രെ.
പീഡനം സഹിയ്ക്കവയ്യാതെ കഴിഞ്ഞവര്‍ഷം തന്നെ സന്ധ്യ ദില്ലിപൊലീസിലെ വനിതാ സെല്ലില്‍ മനോജിനും ഹിന്ദി കൂട്ടാളിയായ ഹിന്ദി നടിയ്ക്കും എതിരേ പരാതി നല്‍കിയിരുന്നു.
1986 ലായിരുന്നു മനോജ് - സന്ധ്യാ വിവാഹം നടന്നത്. തന്നെ മാത്രമല്ല തങ്ങളുടെ കുഞ്ഞിനേയും മനോജ് നിരന്തരം ശാരീരികമായി പീഡിപ്പിയ്ക്കാറുണ്ടായിരുന്നു. സന്ധ്യ പറയുന്നു. ഇത്രയും കാലം മനോജിനെ സഹിയ്ക്കുകയായിരുന്നു. അദ്ദേഹം ചെയ്ത് കൂട്ടിയ തെറ്റുകള്‍ സഹിച്ചു. മനോജിന് ഒപ്പം നിന്ന് അദ്ദേഹത്തിന് ധൈര്യം പകരുകയായിരുന്നു അന്നൊക്കെ താന്‍ ചെയ്തത്. എന്നാല്‍ ഇനിയും ഇത് സഹിയ്ക്കാനാവില്ല. മനോജിനെ തുറന്നു കാട്ടുകയാണ് ഇനി തന്റെ ലക്ഷ്യം. ആ ഹിന്ദി നടിയാണ് ഇതിനൊക്കെ കാരണം. അവള്‍ മനോജിന്റെ ജീവിതത്തിലേയ്ക്ക് വന്നതോടെ തന്നേയും കുഞ്ഞിനേയും ശ്രദ്ധിയ്ക്കാതായി.
ഇത്രയും കാലം സഹിച്ചത് മനോജ് എന്നെങ്കിലും തിരിച്ച് വരുമെന്ന് കരുതിയാണ്. ഇനി വിവാഹ മോചനം മാത്രമേ വഴിയുള്ളൂ. എനിയ്ക്ക് ഒരൂ പുതിയ ജീവിതം തുടങ്ങണം.
താനും മനോജും കൂടി തുടങ്ങയ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അനധികൃതമായി തന്നെ മാറ്റിയെന്നും സന്ധ്യ പരാതിപ്പെടുന്നു.
സന്ധ്യ നടത്തുന്ന ആരോപണങ്ങളെക്കുറിച്ച് മനോജ് പ്രഭാകറിന് എന്താണ് പറയാനുണ്ടെന്ന് അറിയാനായി അദ്ദേഹത്തെ പല തവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത്തരം ആരോപണങ്ങളെക്കുറിച്ച് ഒന്നും അദ്ദേഹത്തിന് പറയാനില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് അറിയിയ്ക്കുകയാണുണ്ടായത്.
കോഴക്കേസിനെ തുടര്‍ന്ന് വിലക്ക് കിട്ടിയത് കാരണം മനോജ് ഇപ്പോള്‍ കളിയ്ക്കുന്നില്ല. അഞ്ച് വര്‍ഷത്തേയ്ക്കാണ് വിലക്ക്. ക്രിക്കറ്റ് രംഗത്ത് കബളിപ്പിയ്ക്കല്‍ നടത്തിയതിന് മനോജിന് തടവ് ശിക്ഷവരെ കിട്ടുകയും ചെയ്യാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.












Click it and Unblock the Notifications