35 പൈലറ്റുമാര്‍ ജോലിയ്ക്കെത്തി
മുംബൈ: പൈലറ്റ്സ് ഗില്‍ഡില്‍ അംഗങ്ങളായ 35 പൈലറ്റ്മാര്‍ ജോലിയ്ക്കെത്തിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
സമരം ചെയ്യുന്ന പൈലറ്റ്മാരെ മെരുക്കാനായി എയര്‍ ഇന്ത്യ കഴിഞ്ഞ ദിവസം പൈലറ്റ്സ് ഗില്‍ഡ് എന്ന സംഘടനയുടെ അംഗീകാരം റദ്ദാക്കിയിരുന്നു. ആദ്യം 25 പൈലറ്റ്മാരാണ് ജോലിയ്ക്ക് എത്തിയത്. പിന്നീട് പത്ത് പേര്‍കൂടി ജോലിയ്ക്ക് ഹാജരായി.
പൈലറ്റ്സ് ഗില്‍ഡിന്റെ ജനറല്‍ സെക്രട്ടറി ക്യാപ്റ്റന്‍ വിക്രാന്ത് സന്‍സാരെയും പൈലറ്റ്മാര്‍ ജോലിയ്ക്ക് കയറിയത് ശരിയാണെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഈ പൈലറ്റ്മാര്‍ സംഘടയില്‍ സ്ഥിരമായി ഉണ്ടായിരുന്നവരല്ലെന്നാണ് അദ്ദേഹം പറയുന്നത്.
വിദേശ വിമാന കമ്പനികളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട 40 ഇന്ത്യന്‍ പൈലറ്റമാരെ ജോലിയ്ക്ക് എടുക്കാനായി എയര്‍ ഇന്ത്യ ആലോചിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications