ഹൈകമാണ്ട് പ്രഖ്യാപനം വ്യാഴാഴ്ച
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനുള്ള ഹൈകമാണ്ടിന്റെ പ്രഖ്യാപനം മേയ് ഒന്നാം തീയതി വൈകീട്ട് ഉണ്ടാവുമെന്ന് കരുതുന്നു.
ഏപ്രില്‍ 30 ന് സോണിയാ ഗാന്ധിയും കെ മുരളീധരനും തമ്മില്‍ നടക്കേണ്ടിയിരുന്ന കൂടികാഴ്ച ഉണ്ടായില്ല. ലോക്സഭയില്‍ ധനബില്ലിനെ കുറിച്ച് നടന്ന ചര്‍ച്ചയും മറുപടിയും നീണ്ടുപോയതുകൊണ്ടാണ് ഇത് നടക്കാതിരുന്നത്. സോണിയാ ഗാന്ധി വൈകീട്ടും പാര്‍ലമെണ്ടിലായിരുന്നു.
മാത്രമല്ല കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി രാജസ്ഥാനിലേയ്ക്ക് പോകുകയും ചെയ്തു.
ഐ വിഭാഗത്തിനെതിരെ കടുത്ത നടപടി ഉണ്ടാവില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്.












Click it and Unblock the Notifications