കൊച്ചിയില്‍ പകല്‍ ബാങ്ക് കൊള്ള
കൊച്ചി: എറണാകുളത്ത് കാക്കനാട്ടുള്ള കാത്തലിക്ക് സിറിയന്‍ ബാങ്കില്‍ ഏപ്രില്‍ 30 ബുധനാഴ്ച പകല്‍ കൊള്ള നടന്നു.
മോട്ടോര്‍ ബൈക്കില്‍ എത്തിയ മൂന്ന് പേരാണ് ബാങ്കിനുള്ളില്‍ കയറി പണം കൊള്ളയടിച്ചത്. ഒരുലക്ഷം രൂപ കൊള്ളക്കാര്‍ തട്ടിക്കൊണ്ട് പോയി. ബാങ്കിനകത്ത് കടന്ന കൊളളക്കാര്‍ ഏറ് പടക്കം പൊട്ടിച്ച് ജീവനക്കാരില്‍ ഭീതി പരത്തി. ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു കൊള്ള. ഇവരുടെ കൈയില്‍ വടിവാളുകളും ഉണ്ടായിരുന്നു.
മുറിയില്‍ കടന്ന ഒരാളെ മാനേജര്‍ പിടികൂടിയെങ്കിലും മറ്റ് ജീവനക്കാരെ ആക്രമിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ വിടേണ്ടിവന്നു. മോട്ടോര്‍ ബൈക്കുകള്‍ അല്പം ദൂരെ മാറ്റി നിറുത്തിയിട്ടാണ് കൊള്ളക്കാര്‍ ബാങ്കിനുള്ളിലെത്തിയത്. കൊള്ള നടത്തിയ ശേഷം ഇതേ വാഹനത്തില്‍ തന്നെ മടങ്ങി.
അന്വേഷണത്തിനായി പൊലീസ് നായ വന്നെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. ഉയര്‍ന്ന പൊലീസ് ഉദ്വോഗസ്ഥരെത്തി അന്വേഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications