ബി എസ് എന്‍ എല്‍ പുതുക്കിയ നിരക്കുകള്‍ ഇന്നുമുതല്‍
തിരുവനന്തപുരം: ബി എസ് എന്‍ എല്‍ ടെലിഫോണിന്റെ പ്രതിമാസ വാടകയും സൗജന്യ കാളുകളുടെ എണ്ണവും മേയ് ഒന്നുമുതല്‍ മാറും.
ഗ്രാമീണ മേഖലയെന്നും നഗര മേഖലയെന്നും വേര്‍തിരിച്ചാണ് നിരക്കുകള്‍ കണക്കാക്കുന്നത്. ജനസംഖ്യാ കണക്ക് പ്രകാരമാണ് ഇങ്ങനെ തിരിച്ചിരിയ്ക്കുന്നത്. ഈ തരം തിരിവ് സാധാരണക്കാരന് കൂടുതല്‍ ബാദ്ധ്യതയാണ് ഉണ്ടാക്കിയിരിയ്ക്കുന്നത്.
എന്നാല്‍ ഉയര്‍ന്ന വരുമാനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കിയതായി കാണാം. എല്ലാ മൊബൈല്‍ ഫോണില്‍ സ്വീകരിയ്ക്കുന്ന കാളുകളും സൗജന്യമായിരിയ്ക്കും.
ബി എസ് എന്‍ എല്ലിന്റെ ലാന്റ് കണക്ഷനുകള്‍ നാലായി തരം തിരിച്ചിരിയ്ക്കുകയാണ്. ജനറല്‍, ഇക്കോണമി, സ്പെഷ്യല്‍, സൂപ്പര്‍ എന്നിവയാണ് ഈ തരം തിരിവുകള്‍. ഇവയ്ക്ക് 250, 350, 750, 1650 എന്നിങ്ങനെയാണ് പ്രതിമാസ വാടക തുക. ഇവയ്ക്ക് യഥാക്രമം 30, 150, 600. 1800 സൗജന്യ കാളുകള്‍ കിട്ടും.
എന്നാല്‍ ഗ്രാമീണ എക്സ് ചേഞ്ചുകളില്‍ മൂന്ന് തരം തിരിവേ ഉള്ളൂ. ജനറല്‍, ഇക്കോണമി, സ്പെഷ്യല്‍ എന്നിവയാണവ. ഇവയ്ക്ക് 110, 150, 650 എന്നിങ്ങനെ വാടക കൊടുക്കുമ്പോള്‍ 50, 150, 700 എന്നിങ്ങനെ സൗജന്യ കാളുകള്‍ കിട്ടും.
മേയ് ഒന്നിന് എല്ലാപേരേയും ജനറല്‍ വിഭാഗത്തിലേയ്ക്കാണ് മാറ്റുക. മറ്റ് വിഭാഗങ്ങള്‍ വേണ്ടവര്‍ ബില്ല് ചെയ്യുന്നതിന് മുനമ്പായി ബി എസ് എന്‍ എല്‍ അക്കൗണ്ട്സ് വിഭാഗത്തെ അറിയിയ്ക്കണം.
ലാന്റ് ഫോണില്‍ നിന്ന് മൊബൈല്‍ ഫോണിലയ്ക്കുള്ള വിളിയ്ക്ക് നിരക്ക് കൂട്ടി. ഇനി 30 സെക്കന്റ് ഒരു കാളായിട്ടായിരിയ്ക്കും കണക്കാക്കുക.












Click it and Unblock the Notifications