വി ബി ചെറിയാനെ സി പി എംകാര്‍ ആക്രമിച്ചു
കൊല്ലം: സി ഐ ടി യു വിമത വിഭാഗം നേതാവ് വി. ബി. ചെറിയാനെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. കൊല്ലത്ത് കടയ്ക്കലില്‍ ഒരു യോഗത്തില്‍ പ്രസംഗിച്ചുകൊണ്ട് നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. വേദിയിലേയ്ക്ക് കല്ലേറ് നടത്തിയാണ് സി പി എം കാര്‍ ആക്രമണം തുടങ്ങിയത്.
കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചെറിയാന് പരിക്കേറ്റിട്ടില്ല. ഏപ്രില്‍ 30 ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. ഇ എം എസ സാസ്കാരിക സമിതിയുടെ യൂണിറ്റ് ഉത്ഘാടനയോഗത്തിലാണ് ചെറിയാന്‍ പ്രസംഗിച്ചത്. യോഗത്തില്‍ അദ്ധ്യക്ഷനായിരുന്ന മുന്‍ പഞ്ചായത്ത് അംഗം ആര്‍. വാഗീശനാണ് പരിക്കേറ്റത്.
അക്രമികള്‍ ചെറിയാന്റെ മൈക്കിന് നേരെ കസേര എടുത്ത് എറിഞ്ഞു. മൈക്ക് തെറിച്ച് വീണു. ട്യൂബ് ലൈറ്റ് പോട്ടി ചിതറി. ബഹളത്തിനിടയില്‍ ചെറിയാനെ പൊലീസ് സംരക്ഷത്തില്‍ അടുത്തുള്ള ഇന്‍സ്പക്ടര്‍ ഓഫീസിലേയ്ക്ക് കൊണ്ട് പോയി.
ഈ സമയത്തൊക്കെ സി പി എം കാര്‍ വേദിയില്‍ ഉള്ളവര്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തുന്നുണ്ടായിരുന്നു. വേദിയിലേയ്ക്ക് ഇരച്ച് കയറാന്‍ ശ്രമിച്ച സി പി എം കാരെ പൊലീസ് തടഞ്ഞു. പിന്നീട് ചെറിയാനും ഇ എം എസ് സാസ്കാരിക സമിതിയ്ക്കും എതിരേ മുദ്രാവാക്യം വിളിച്ച് സി പി എം പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. 20 സി പി എം പ്രവര്‍ത്തകര്‍ക്ക് എതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈയിടെ ഫാക്ട് തൊഴിലാളിയൂണിയന്റെ തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ചെറിയാന്‍ വിജയം നേടിയിരുന്നു. ഇതാണ് പുതിയ പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു.












Click it and Unblock the Notifications