ചാലിയാറിലും കെട്ടുവള്ളങ്ങള്‍ വരുന്നു
കോഴിക്കോട്: മലബാറിന്റെ പ്രകൃതി ഭംഗി ആസ്വദിയ്ക്കാന്‍ ചാലിയാറിലും കെട്ടുവള്ളങ്ങള്‍ വരുന്നു. ആധുനിക സൗകര്യങ്ങള്‍ ഉള്ള വീട്ടിന് സമാനമായ കെട്ടുവള്ളങ്ങള്‍.
കേരളത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഹൗസ് ബോട്ടുകള്‍ ഉണ്ടെങ്കിലും ഇതുവരെ മലബാര്‍ മേഖലയില്‍ ബോട്ടുകള്‍ ഉണ്ടായിരുന്നുല്ല. കോഴിക്കോട്ട് രാമനാട്ടുകരയിലെ കടവ് എന്ന വിനോദ സഞ്ചാര കേന്ദ്രമാണ് മേയ് രണ്ടിന് ചാലിയാറില്‍ ഹൗസ് ബോട്ട് ഇറക്കുന്നത്.
30 പേര്‍ക്ക് വരെ കയറാവുന്നതാണ് ഈ വള്ളങ്ങള്‍. വേണമെങ്കില്‍ വള്ളത്തില്‍ തന്നെ വിരുന്നും ഒരുക്കാം. കോക്ക് ടേല് വിരുന്നോ ബിസിനസ് യോഗങ്ങളോ നടത്താനുള്ള എല്ലാ സൗകര്യങ്ങളും ഇതിലുണ്ട്. വേണമെങ്കില്‍ ചാലിയാറില്‍ നിന്ന് മീനും പിടിയ്ക്കാം. കടലുണ്ടിയിലെ പക്ഷി സങ്കേതം കാണാം, ബേപ്പൂരിലെ സൂര്യാസ്തമയം ആസ്വദിയ്ക്കാം, ഇങ്ങനെ സൗകര്യങ്ങള്‍ ഒട്ടേറെയാണ്.
ബോട്ടില്‍ തന്നെ ചെറിയ അടുക്കളയും പാചകക്കാരനും ഉണ്ട്. പിടിച്ച മീന്‍ പൊരിച്ച് കഴിയ്ക്കാനും ഉണ്ട് സൗകര്യം. പക്ഷേ ഈ ബോട്ടില്‍ രാത്രി ഉറങ്ങാനുള്ള സൗകര്യം ഇപ്പോഴില്ല. മൂന്ന് മണിയ്ക്കൂര്‍ ഇതില്‍ യാത്രചെയ്യാന്‍ 2,500 രൂപയാണ് ചെലവ്. ഭക്ഷണത്തിനുള്ള പണം വേറേ നല്‍കണം.
ചാലിയാറില്‍ ഓടിയ്ക്കാനായി വാട്ടര്‍ സ്കൂട്ടറുകള് വാങ്ങാന്‍ ആലോചിയ്ക്കുകയാണ് കടവ് റിസോര്‍ട്ട് കാര്‍. അന്തി ഉറങ്ങാന്‍ സൗകര്യമുള്ള കെട്ടുവള്ളങ്ങളും വൈകാതെ തുടങ്ങുമെന്ന് കടവിന്റെ അധികൃതര്‍ പറയുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications