കേരളത്തിലെങ്ങും മേയ്ദിന റാലികള്‍
തിരുവനന്തപുരം: കേരളത്തിലെങ്ങും തൊഴിലാളി സംഘടനകള്‍ മേയ് ദിനം ആചരിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്ത്വത്തില്‍ തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും റാലികള്‍ നടന്നു.
ഐ എന്‍ ടി യു സി മേയ് ദിന അനുസ്മരണത്തിനായി പ്രത്യേക യോഗം സംഘടിപ്പിച്ചു. വൈകീട്ടും വിവിധ സംഘടനകള്‍ മേയ് ദിന റാലികള്‍ സംഘടിപ്പിയ്ക്കുന്നുണ്ട്. സി ഐ ടി യു, എ ഐ ടി യു സി എന്നീ സംഘടനകളും മേയ് ദിന റാലികള്‍ സംഘടിപ്പിച്ചു. വിവിധ നേതാക്കള്‍ റാലികളിലും സമ്മേളനങ്ങളിലും പ്രസംഗിച്ചു.
കേരളത്തിന് പുറമേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും തൊഴിലാളി സംഘടനകള്‍ മേയ്ദിന റാലികള്‍ നടത്തി. ലോകമെങ്ങും മേയ് ദിനം ആചരണത്തിന്റെ ഭാഗമായി മേയ് ദിന റാലികള്‍ നടന്നു.












Click it and Unblock the Notifications