ആര്‍.എസ്.പി (ബി)സമ്മേളനം തുടങ്ങി
കൊച്ചി: ആര്‍.എസ്.പി (ബി) യുടെ മൂന്നാം സംസ്ഥാന സമ്മേളനം എറണാകുളത്ത് തുടങ്ങി. മെയ് ഒന്നു മുതല്‍ നാല് വരെ യാണ് സമ്മേളനം.
സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക കൊല്ലം ചന്ദനത്തോപ്പ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും കൊടിമരം തിരുവനന്തപുരം കെ.സി.എസ് മണി സ്മാരകത്തില്‍ നിന്നും ദീപശിഖ കൊല്ലത്ത് ആര്‍.എസ്.ഉണ്ണി സ്മാരകത്തില്‍ നിന്നുമാണ് കൊണ്ടുവന്നത്. 500 ാളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.
പൊതുസമ്മേളനം തൊഴില്‍മന്ത്രി ബാബു ദിവാകരന്‍ രാജേന്ദ്ര മൈതാനിയില്‍ ഉദ്ഘാടനം ചെയ്യും.
രണ്ടാം തീയതി നടക്കുന്ന പാര്‍ട്ടി പ്രതിനിധി സമ്മേളനം പാര്‍ട്ടി ആക്ടിങ്ങ് സെക്രട്ടറി പ്രൊഫ. എ.വി.താമരാക്ഷന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന കേരള വികസനം എന്ന സെമിനാര്‍ മുഖ്യമന്ത്രി എ.കെ.ആന്റണിയും മൂന്നിന് ഫാസിസത്തിനെതിരെ ദേശീയ ബദല്‍ എന്ന സെമിനാര്‍ കെ.കരുണാകരനും ഉദ്ഘാടനം ചെയ്യും












Click it and Unblock the Notifications