കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ഓഫീസര്‍മാര്‍ പണിമുടക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ 200,000 ത്തോളം വരുന്ന ബാങ്ക് ഓഫീസര്‍മാര്‍ മേയ് രണ്ട് വെള്ളിയാഴ്ച പണിമുടക്കി. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടാണ് സമരം.

സമരത്തെ തുടര്‍ന്ന് രാജ്യത്ത് എങ്ങും സര്‍ക്കാര്‍, ഷെഡ്യൂള്‍ഡ് ബാങ്ക് കളുടെ പ്രവര്‍ത്തനം തടസപ്പെട്ടു. സമരം നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ സമരം ഒഴിവാക്കാനായി മേയ് ഒന്നിനും ചര്‍ച്ച നടന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെടുത്തതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച സമരം നടന്നത്.

സമരം ചെയ്ത ബാങ്ക് ഓഫീസര്‍മാര്‍ തിരുവനന്തപുരത്ത് റിസര്‍വ് ബാങ്കിന്റെ സമീപത്ത് നിന്ന് യൂണിയന്‍ ബാങ്കിന്റെ സമീപത്തേയ്ക്ക് പ്രകടനം നടത്തി.

സമരത്തെ തുടര്‍ന്ന് ക്ലീയറിംഗ ഹൗസുകളും പ്രവര്‍ത്തിച്ചില്ല. ബാങ്കിങ് രംഗത്ത് ഏതാണ്ട് എട്ട് ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 2,25,000 പേര്‍ ഓഫീസര്‍മാരാണ്.

ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ കീഴിലുള്ളവരാണ് പണിമുടക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X