Get Updates
Get notified of breaking news, exclusive insights, and must-see stories!

സിവില്‍ സര്‍വീസ്: മലയാളിയ്ക്ക് മൂന്നാം റാങ്ക്

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് മികച്ച വിജയം ലഭിച്ചിട്ടുണ്ട് പത്തനംതിട്ട ഡി സി സി പ്രസിഡണ്ട് കെ ശിവദാസന്‍ നായരുടെ മകള്‍ എസ് അശ്വതിയ്ക്ക് മൂന്നാം റാങ്കാണ് കിട്ടിയത്. മാവേലിക്കര സ്വദേശി അരുണ്‍ റോയ് യ്ക്ക് പതിനൊന്നാം റാങ്കും പാലാ സ്വദേശി അനു ജോര്‍ജ്ജിന് 25 ാം റാങ്കും കിട്ടിയിട്ടുണ്ട്.

റാങ്ക് കിട്ടിയിട്ടുള്ള കൂടുതല്‍ മലയാളികളുടെ വിവരം അറിവായിട്ടില്ല.

അങ്കുറിന് ഒന്നാം റാങ്ക്

സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രധാന പരീക്ഷയില്‍ അങ്കുര്‍ ഗാര്‍ഗ് ഒന്നാമനായി. ആകെ 286 പേരുടെ പട്ടികയാണ് യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടുളളത്.

ഇതില്‍ 52 പേര്‍ പെണ്‍കുട്ടികളാണ്. എസ് അശ്വതി, സ്വാതി ശര്‍മ്മ, അവന്തിക എന്നിവരാണ് ഇവരില്‍ മുന്നിലെത്തിയത്.

ആകെയുള്ള 286 പേരില്‍ 70 പേരെയാണ് യു പി എസ് സി ഐ എ എസിന് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. 56 പേര്‍ക്ക് ഐ പി എസ് ലഭിയ്ക്കും. പത്ത് പേര്‍ക്കാണ് ഐ എഫ് എസ് കിട്ടുക. 131 പേര്‍ക്ക് കേന്ദ്ര സര്‍വീസിലെ ഗ്രൂപ്പ് എ വിഭാഗം ജോലിയും 43 പേര്‍ക്ക് കേന്ദ്ര സര്‍വീസിലെ ഗ്രൂപ്പ് ബി വിഭാഗം ജോലിയും കിട്ടും.

വിജയികളായവരില്‍ 38 പേര്‍ പട്ടിക ജാതിയിലും 22 പേര്‍ പട്ടിക വര്‍ഗ്ഗത്തിലും പെട്ടതാണ്. 88 പേര്‍ മറ്റ് പിന്നോക്ക ജാതികളില്‍ പെട്ടവരാണ്.

യു പി എസ് സി 2002 ഒക്ടോബര്‍ - നവമ്പര്‍ മാസങ്ങളില്‍ നടത്തിയ മെയിന്‍ പരീക്ഷയുടേയും 2003 ഏപ്രിലില്‍ നടത്തിയ ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലാണ് ഫലം തയ്യാറാക്കിയത്.

വിശദമായ ഫലം ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+