ഉദ്ഖനനം: 35 ദിവസം കൂടി നീട്ടി
ലഖ്നൊ: അയോദ്ധ്യയില്‍ നടത്തുന്ന ഉദ്ഖനനം അവസാനിപ്പിയ്ക്കാനുള്ള അവസാനം ദിവസം 35 ദിവസത്തേയ്ക്ക് കൂട്ടി നീട്ടി നല്‍കി. അലഹബാദ് ഹൈകോടതിയുടെ ലഖ്നൊ ബഞ്ചാണ് പുരാവസ്തു വകുപ്പിന് ഈ അനുമതി നല്‍കിയത്.
മേയ് പത്തിന് മുമ്പ് ഉദ്ഖനനം അവസാനിപ്പിയ്ക്കണമെന്നായിരുന്നു നേരത്തേ കോടതി നല്‍കിയിരുന്ന നിര്‍ദ്ദേശം. ജൂണ്‍ 15 ന് ഉദ്ഖനനം അവസാനിപ്പിയ്ക്കണമെന്നും അവസാന റിപ്പോര്‍ട്ട് ജൂണ്‍ 30 ന് മുമ്പ് നല്‍കണമെന്നുമാണ് കോടതി പുതിയതായി നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശം.
മൂന്നുലൊന്ന് കിടങ്ങുകളില്‍ പോലും ഉദ്ഖനനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അധികൃതര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.












Click it and Unblock the Notifications