ലാലുവിനെ പോട്ടപ്രകാരം അറസ്റ് ചെയ്യണം
ദില്ലി: രാഷ്ട്രീയ ജനതാ ദള്‍ അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ പോട്ട അനുസരിച്ച് അറസ്റ് ചെയ്യണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. ബി ജെ പി യ്ക്ക് ഒപ്പം ചില എന്‍ ഡി എ സഖ്യ കക്ഷികളും ഈ ആവശ്യം മേയ് രണ്ട് വെള്ളിയാഴ്ച ലോക്സഭയില്‍ ഉന്നയിച്ചു.
ലോക് സഭയില്‍ ശൂന്യവേളയില്‍ സമതാ പാര്‍ട്ടി അംഗം പ്രഭുനാഥ് സിംഹ് ആണ് പ്രശ്നം ഉന്നയിച്ചത്. ഏപ്രില്‍ 30 ന് ലാലു പട്നയില്‍ നടത്തിയ ലാത്തി റാലി അക്രമം നടന്നത് ചൂണ്ടിക്കാട്ടിയാണ് പ്രഭുനാഥ് പ്രശ്നം ഉന്നയിച്ചത്. ലാത്തി റാലിയോടനുബന്ധിച്ച് ബിഹാറില്‍ അരാജകത്വമാണ് നടക്കുന്നതെന്നതിന് തെളിവാണ്് ബി ജെ പി അംഗം സത്യനാരായണ്‍ സിന്‍ഹയുടെ കൊലപാതകം. ലാലുവിന്റെ പാര്‍ട്ടി ബിഹാറില്‍ കാട്ടുനീതിയാണ് നടപ്പാക്കുന്നത്.
ബിഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹിറിലെങ്ങും ഭീതി വിതയ്ക്കുന്നതിന് ലാലുവിനെ പോട്ട പ്രകാരം അറസ്റ് ചെയ്യണമെന്നും പ്രഭുനാഥ് സിംഹ് ആവശ്യപ്പെട്ടു.
സത്യനാരായണ്‍ സിന്‍ഹയുടെ കൊലപാതകവുമായി ലാലുവിനും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും നേരിട്ട് ബന്ധമുണ്ടെന്നതിന് വേണ്ട തെളിവുണ്ടെന്ന സമതാ പാര്‍ട്ടി അംഗം ലാല്‍മുനി ഛൗബേ ആരോപിച്ചു.












Click it and Unblock the Notifications