പൈലറ്റ്മാര്‍ സമരം പിന്‍വലിച്ചു
ദില്ലി: എയര്‍ ഇന്ത്യയുടെ പൈലറ്റ്മാര്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. എല്ലാ പൈലറ്റ് മാരും മേയ് രണ്ടിന് ജോലിയ്ക്ക് എത്തിയിട്ടുണ്ട്. എങ്കിലും വ്യോമ ഗതാഗതം പഴയപടിയിലാവാന്‍ 40 മണിയ്ക്കൂറെങ്കിലും എടുക്കുമെന്ന് കരുതുന്നതായി എയര്‍ ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സാര്‍സ് ബാധിത രാജ്യങ്ങളിലേക്ക് വിമാനസര്‍വീസ് നടത്താനാവില്ലെന്ന് പ്രഖ്യാപിച്ചാണ് ഒരാഴ്ചയായി വൈമാനികര്‍ സമരം നടത്തിയിരുന്നത്. മേയ് ഒന്നിന് വൈകുന്നേരം സമരം പിന്‍വലിയ്ക്കുന്നതിന് മുമ്പ് തന്നെ 35 പൈലറ്റമാര്‍ ജോലിയ്ക്ക് എത്തിയിരുന്നു. ഇതുകൂടിയാണ് സമരം പിന്‍വലിയ്ക്കാന്‍ തുണയായതെന്ന് കരുതുന്നു.
കേന്ദ്ര മന്ത്രി സാഹിബ് സിംഗ് വര്‍മ്മയുമായി നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡ് സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications