സല്‍മാനെ കുറ്റത്തില്‍ നിന്ന് ഒഴിവാക്കിയില്ല
മുംബൈ: കാറിടിച്ച് ഒരാളെ കൊന്ന കേസില്‍ തനിയ്ക്കെതിരെ കുറ്റം ചുമത്തരുതെന്ന ഹിന്ദി നടന്‍ സര്‍മാന്‍ ഖാന്റെ അഭ്യര്‍ത്ഥന സെഷന്‍സ് കോടതി തള്ളി.
കുറ്റത്തില്‍ സര്‍മാന്‍ ഖാന് പങ്കുളളതായാണ് പ്രഥമദൃഷ്ട്യാ കാണുന്നതെന്ന് അഭിപ്രായപ്പെട്ടാണ് കുറ്റത്തില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്ന് പ്രിന്‍സിപ്പല്‍ ജഡ്ജി എ. ജെ. ധോലാകിയ അഭിപ്രായപ്പെട്ടത്. എന്നാല്‍ മദ്യപിച്ച് വാഹനം ഓടിച്ചാന്‍ ഇങ്ങനെ സംഭവിയ്ക്കുമെന്ന് തന്റെ കക്ഷിയ്ക്ക് അറിയില്ലായിരുന്നെന്നാണ് സല്‍മാന്റെ വക്കീലായ അദിദ് ശരോദ്കര്‍ വാദിച്ചത്.
റോഡില്‍ ഉറങ്ങി കിടന്ന വ്യക്തിയെ സല്‍മാന് കൊല്ലാന്‍ ഉദ്ദേശം ഉണ്ടായിരുന്നിരിയ്ക്കില്ല. പക്ഷേ കുടിച്ചുകൊണ്ട് അശ്രദ്ധമായി കാറോടിയ്ക്കുന്നത് വഴിയാത്രക്കാരുടെ മരണത്തിന് കാരണമാവുമെന്നത് ആര്‍ക്കും അറിയാവുന്ന കാര്യമാണ്. കോടതി അഭിപ്രായപ്പെട്ടു. 2002 സെപ്തംബര്‍ 28നാണ് അപകടം ഉണ്ടായത്.












Click it and Unblock the Notifications