ഇന്ത്യയില്‍ സാര്‍സ് ഇല്ലെന്ന് ഡബ്ലിയു എച്ച് ഒ
ദില്ലി: ലോക ആരോഗ്യ സംഘടനയുടെ മാനദണ്ഡം വച്ച് ഇന്ത്യയില്‍ മാരക കഫജ്വരം (സാര്‍സ്) ഇല്ലെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കി. ഇത് ലോക ആലോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ 20 പേര്‍ക്ക് രോഗം ഉണ്ടെന്നാണ് നമ്മുടെ കണക്ക്. എന്നാല്‍ ഈ രോഗം സാര്‍സിന്റെ പരിധിയില്‍ വരുന്നതല്ലെന്നാണ് ലോക ആരോഗ്യ സംഘടനയുടെ അഭിപ്രായം.
മേയ് ഒന്നിന് വാര്‍ത്താലേഖകരോട് സംസാരിയ്ക്കവേയാണ് സുഷമാ സ്വരാജ് ഇത് വ്യക്തമാക്കിയത്. ഇന്ത്യയില്‍ സാര്‍സ് ഉണ്ടെന്ന് കണ്ടെത്തിയവരില്‍ നടത്തിയ പരിശോധനകളുടെ ഫലങ്ങള്‍ അവര്‍ക്ക് സാര്‍സ് ഉണ്ടെന്ന് തീര്‍പ്പ് കല്പിയ്ക്കാന്‍ പോന്നവയല്ലെന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്.












Click it and Unblock the Notifications