Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്റെ നിലപാട് എല്‍ഡിഎഫിന്റേത്

കൊച്ചി: കോണ്‍ഗ്രസിലെ ഒരു പക്ഷത്തോടും യു ഡി എഫ് സര്‍ക്കാരിനോടും കെ. കരുണാകരനുള്ള എതിര്‍പ്പ് വ്യക്തിപരമല്ലെന്ന് കെ. ചന്ദ്രന്‍പിള്ള എം പി പറഞ്ഞു.

ഇടത് മുന്നണിയുടെ നയങ്ങളോട് കരുണാകരന് പല കാര്യങ്ങളിലും യോജിപ്പുണ്ട്. മുത്തങ്ങ സംഭവത്തില്‍ എല്‍ ഡി എഫിന്റെ നിലപാട് തന്നെയാണ് കരുണാകരനുമുള്ളത്. എറണാകുളം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രന്‍പിള്ള.

വി എച്ച് പി യുടെ ത്രിശൂല വിതരണത്തേയും കരുണാകരന്‍ എതിര്‍ക്കുയാണ് ചെയ്തത്. എന്നാല്‍ അതിനെ തടയില്ലെന്നായിരുന്നു എ കെ ആന്റണിയുടെ നിലപാട്. ഇക്കാര്യത്തിലും കരുണാകരന്‍ ഇടതുമുന്നണിയുടെ നിലപാടാണ് സ്വീകരിച്ചതെന്നത് ശ്രദ്ധേയമാണ്.

ആന്റണി സര്‍ക്കാരിനെ വീഴ്ത്താനുള്ള കരുണാകരന്റെ ശ്രമങ്ങള്‍ക്ക് എല്‍ ഡി എഫ് പിന്തുണ നല്‍കേണ്ടതുണ്ടെന്ന് ചന്ദ്രന്‍പിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+