അതിവേഗ കോടതികള്‍ കൂടി സ്ഥാപിക്കും
കൊച്ചി: അഞ്ച് അതിവേഗ (ഫാസ്റ് ട്രാക്ക്) കോടതികള്‍ കൂടി മെയ് മാസത്തില്‍ സ്ഥാപിക്കും. ഇതോടെ സംസ്ഥാനത്ത് നിലവിലുള്ള കോടതികളുടെ എണ്ണം 27 ആവും.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ രണ്ട് വീതവും ആലപ്പുഴ ജില്ലയില്‍ ഒരു കോടതിയുമാണ് സ്ഥാപിക്കുന്നത്.
ഹൈക്കോടതി ജഡ്ജിമാരുടെ സമിതി 27 അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചിരുന്നു. 13 ജില്ലകളില്‍ രണ്ട് വീതവും വയനാട്ടില്‍ ഒന്നും കോടതികള്‍ സ്ഥാപിക്കാനാണ് നിര്‍ദേശിച്ചത്. 2001 ജനവരിയില്‍ കോടതികള്‍ക്ക് കെട്ടിടം സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ക്രിമിനല്‍ കേസുകളാണ് അതിവേഗ കോടതികള്‍ കൈകാര്യം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് അതിവേഗ കോടതികള്‍ സ്ഥാപിച്ചത്.












Click it and Unblock the Notifications