തട്ടുകടകള്‍ ഇനി 11 മണി വരെ മാത്രം
കോഴിക്കോട്: നഗരത്തില്‍ തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ 11 മണി വരെ മാത്രമേ ഇനി അനുവദിക്കൂ. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ വേണ്ടിയാണ് രാത്രി വൈകുവോളം തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തലാക്കുന്നതെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ടി. കെ. വിനോദ് കുമാര്‍ പറഞ്ഞു.
സിറ്റി മര്‍ച്ചന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു സിറ്റി പൊലീസ് കമ്മിഷണര്‍.
തട്ടുകടകള്‍ രാത്രി വൈകിയ നേരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പെരുകാന്‍ കാരണമാവുന്നുണ്ടെന്ന് വിനോദ്കുമാര്‍ പറഞ്ഞു.
നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ പെറ്റി കേസുകള്‍ ചാര്‍ജ് ചെയ്യുന്നതിന് പകരം കേസ രജിസ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തില്‍ അപകടം കൂടുന്നതിന് കാരണം മുഖ്യമായും അശ്രദ്ധമായ ഡ്രൈവിംഗാണ്.
നഗരത്തില്‍ പോക്കറ്റടി കുറഞ്ഞിട്ടുണ്ട്. പോക്കറ്റടി നിയന്ത്രിക്കാന്‍ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.












Click it and Unblock the Notifications