ചേട്ടച്ചാല്‍ ഫാം ആദിവാസികള്‍ കയ്യേറി
തിരുവനന്തപുരം: ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ പാലോട് മേഖലയിലെ ചേട്ടച്ചാലില്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫാം ആദിവാസികള്‍ കയ്യേറി.
മെയ് ഒന്ന് വ്യാഴാഴ്ച സമിതി നേതാവ് അപ്പുക്കുട്ടന്‍ കാണിയുടെ നേതൃത്വത്തിലാണ് ഭൂമി കൈയേറിയത്. ജില്ലാ കളക്ടര്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം മാധ്യസ്ഥശ്രമം നടത്തിയെങ്കിലും സ്ഥലം വിട്ടുപോവാന്‍ ആദിവാസികള്‍ വിസമ്മതിച്ചു.
ഭൂമി കൈയേറിയവരില്‍ 40 പുരുഷന്മാരും 20 സ്ത്രീകളും ഉള്‍പ്പെടുന്നു. 32 ഏക്കര്‍ ഫാമില്‍ ആദിവാസികള്‍ 93 കുടിലുകള്‍ കെട്ടി.
ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 26നാണ് സമിതി സമരം ആരംഭിച്ചത്.












Click it and Unblock the Notifications