ആലുക്കാസ് വെഡ്ഡിംഗ് സെന്റര്‍ തുടങ്ങുന്നു
കൊച്ചി: അങ്കമാലിക്കടുത്ത് തുടങ്ങുന്ന ആലുക്കാസ് വെഡ്ഡിംഗ് സെന്റര്‍ മെയ് നാലിന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി തുടങ്ങും.
വിവാഹച്ചടങ്ങിന് ആവശ്യമുള്ള എല്ലാ സാധനങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് വെഡ്ഡിംഗ് സെന്ററെന്ന് ആലുക്കാസ് ജ്വല്ലറി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ജോയി ആലുക്കാസ് പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍, വസ്ത്രം, പാദരക്ഷ, ചമയസാധനങ്ങള്‍ തുടങ്ങി വിവാഹത്തിന് വേണ്ട എല്ലാ സാധനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വെഡ്ഡിംഗ് സെന്റര്‍ തുടങ്ങുന്നതിനുള്ള ആശയം ആഗോള നിക്ഷേപക സമ്മേളനത്തിന്റേതാണെന്നും ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു കേന്ദ്രം തുടങ്ങുന്നതെന്നും ജോയി ആലുക്ക പറഞ്ഞു.
ഇതു പോലുള്ള ഷോറൂമുകള്‍ തൊടുപുഴ, കൊല്ലം, തൃശൂര്‍, കോട്ടയം, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലും തുടങ്ങും. യു എസിലെ ന്യൂ ജേഴ്സിയിലും ഇതുപോലുള്ള വസ്ത്ര-സ്വര്‍ണ ഷോറൂം തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ജോയി ആലുക്ക പറഞ്ഞു.












Click it and Unblock the Notifications