Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബികാ സോണിയ്ക്ക് കേരളത്തിന്റെ ചുമതല നഷ്ടപ്പെട്ടു

ദില്ലി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അംബികാ സോണിയെ കേരളത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റി. കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ പൊളിറ്റിയ്ക്കല്‍ സെക്രട്ടറിയെന്ന നിലയില്‍ നിന്നും അംബികാ സോണിയെ മാറ്റിയിട്ടുണ്ട്.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയായി അഹമ്മദ് പട്ടേലിനെയും അദ്ദേഹത്തെ സഹായിക്കാനായി അനില്‍ ശാസ്ത്രിയേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നിയമിച്ചു.

സോണിയാ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന അംബികാ സോണിയെ പ്രസിണ്ടിന്റെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അതിശയം ഉളവാക്കിയിട്ടുണ്ട്. ഇനി അംബികയ്ക്ക് രാജസ്ഥാന്‍, മദ്ധ്യപ്രദേശം, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളുടെ ചുമതല ഉണ്ടായിരിയ്ക്കും.

കേരളത്തില്‍ ഈയിടെ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഐ വിഭാഗം വിമത സ്ഥാനാര്‍ത്ഥിയെ നിറുത്തിയത് കോണ്‍ഗ്രസില്‍ കോളിളക്കം ഉണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഐ വിഭാഗത്തിനെതിരെ നടപടി സ്വീകരിയ്ക്കണമെന്നായിരുന്നു അംബികാ സോണിയുടെ നിലപാട്. അവര്‍ ഈ ആവശ്യം അംബികാ സോണിയോട് ഉന്നയിയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേരളത്തിലെ ഐ വിഭാഗത്തിനെതിരെ നടപടി സ്വീകരിച്ചാല്‍ അത് കേരളത്തിലെ കോണ്‍ഗ്രസിന് ദോഷമായി ഭവിയ്ക്കുമെന്നായിരുന്നു സോണിയയുടെ നിഗമനം. അതാണ് നടപടി ഉണ്ടാവാതിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് തന്നെ കേരളത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റണമെന്ന് അംബികാ സോണി ആവശ്യപ്പെട്ടിരുന്നു. എന്തായാലും സോണിയാ ഗാന്ധിയും അംബികാസോണിയുമായുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടിയുട്ടുണ്ടെന്ന് വേണം കരുതാന്‍. അതാണ് അംബികാ സോണിയയെ കോണ്‍ഗ്രസ് അദ്ധ്യക്ഷയുടെ പൊളിറ്റിയ്ക്കല്‍ സെക്രട്ടറി പദത്തില്‍ നിന്ന് മാറ്റാന്‍ കാരണം.

അംബികാ സോണിയ്ക്ക് സോണിയാ ഗാന്ധിയുടെ ഓഫീസിന്റെയും മാധ്യമങ്ങളുടെയും ചുമതല നല്‍കിയിട്ടുണ്ട്.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി വയലാര്‍ രവിയെ ആന്ധ്രാപ്രദേശിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനെയും മീരാ കുമാറിനെയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നവല്‍ കിഷോര്‍ ശര്‍മ്മ, ആര്‍. കെ. ധവാന്‍ എന്നിവരെ എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായി നിയമിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+