ബാംഗ്ലൂരില്‍ മെട്രോ റയില്‍ വരുന്നു
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ മെട്രോ റെയില്‍വേ തുടങ്ങാനായി കര്‍ണാടക സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ധാരണാ പത്രത്തില്‍ ഒപ്പ് വച്ചു.
ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ഇ. ശ്രീധരനെയാണ് ഇതിനുളള ചുമതല ഏല്‍പ്പിയ്ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഉദ്ദേശയ്ക്കുന്നത്.
ശ്രീധരന്‍ മേയ് മൂന്ന് ശനിയാഴ്ച പദ്ധതിയെകുറിച്ചുള്ള ഒരു വിശദ മായ രൂപ രേഖ സര്‍ക്കാര്‍ അധികൃതരെ കാണിച്ച് വിശദീകരിച്ചു. പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി വാജ് പേയിയേയും ഉപ പ്രധാനമന്ത്രി എല്‍. കെ. അദ്വാനിയേയും പ്രതിരോധ വകുപ്പ് മന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനേയും ധരിപ്പിയ്ക്കുമെന്ന് മുഖ്യമന്ത്രി എസ്. എം. കൃഷ്ണയും കേന്ദ്ര നഗരവികസന വകുപ്പ് മന്ത്രി എച്ച്. എന്‍. അനന്ത് കുമാറും പറഞ്ഞു. മേയ് നാലിന് ഇവരെല്ലാം ബാംഗ്ലൂരില്‍ എത്തുന്നുണ്ട്.
3,970 കോടി രൂപ മതിപ്പുള്ളതാണ് പദ്ധതി. പദ്ധതി ചെലവ് 4,989 കോടിവര ഉയര്‍ന്നേയ്ക്കാമെന്നും കരുതുന്നതായി മുഖ്യമന്ത്രി കൃഷ്ണ പറഞ്ഞു. 33 കിലോമീറ്ററുള്ള റയില്‍വേ ലൈനില്‍ 32 സ്റേഷനുകള്‍ ഉണ്ടാവും.












Click it and Unblock the Notifications