തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ജി വി ആത്മഹത്യ ചെയ്തു
ചെന്നൈ: തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് ജി. വെങ്കടേശ്വരന്‍ (56) ആത്മഹത്യ ചെയ്തു. ചെന്നൈയിലെ വീട്ടില്‍ മേയ് മൂന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു. വീട്ടിലെ മുറിയില്‍ മുണ്ട് ഉപയോഗിച്ച് ഫാനില്‍ തൂങ്ങിയാണ് മൃതദേഹം കണ്ടത്. പ്രശസ്ത ചലച്ചിത്ര സംവിധായകനായ മണിരത്നം വെങ്കടേശ്വരന്റെ അനുജനാണ്.
വിപണിയില്‍ വന്‍ വിജയം കൊയ്ത നായകന്‍, അി നക്ഷത്രം എന്നീ ചിത്രങ്ങള്‍ വെങ്കടേശ്വരന്‍ നിര്‍മ്മിച്ചതാണ്. ചലച്ചിത്ര വിതരണ രംഗത്തും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 90 കളുടെ മദ്ധ്യത്തില്‍ ജി വി ഫിലിംസ് എന്ന കമ്പനിയ്ക്ക് രൂപം നല്‍കി വിപണിയില്‍ നിന്ന് പണം സമാഹരിച്ചിരുന്നു.
വെങ്കടേശ്വരന് ഭാര്യയും ഒരു മകനും ഒരു മകളുമുണ്ട്.












Click it and Unblock the Notifications