കോഴിക്കോട്ട് ലോറി കത്തിച്ചു
കോഴിക്കോട്: ബി ജെ പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് കോഴിക്കോട് സംഘര്‍ഷാവസ്ഥയിലാണ്. കോഴിക്കോട്ടെ ചെങ്ങോട്ടുകാവില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നാല് ചരക്ക് ലോറികള്‍ കത്തിച്ചു.
കോഴിക്കോട്ട് പട്ടണത്തില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. കടകള്‍ ഒന്നും തന്നെ തുറന്നില്ല. രാവിലെ ചില സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരേ കല്ലേറുണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ എല്ലാം നിറുത്തി വച്ചു.
പട്ടണത്തിലെങ്ങും പൊലീസ് സുരക്ഷാ സന്നാഹങ്ങള്‍ ഉണ്ട്. എന്നാല്‍ തീരപ്രദേശത്ത് കൂടുതല്‍ പൊലീസിനെ നിയോഗിച്ചതുകൊണ്ട് പട്ടണത്തില്‍ പൊലീസുകാര്‍ കുറവാണ്. ഇതാണ് ലോറി കത്തിയ്ക്കുന്നതിലും മറ്റും ഇടയാക്കിയത്. മീന്‍പിടിത്ത മേഖലയായ മാറാട് കടപ്പുറം വെള്ളയില്‍, പുതിയാപ്പ്, പുതിയങ്ങാടി തുടങ്ങിയ സ്ഥലങ്ങളില്‍ സുശക്തമായ പൊലീസ് സംഘങ്ങളുണ്ട്. ശനിയാഴ്ച രാവിലെ പുതിയാപ്പയില്‍ നാല് ബോട്ടുകള്‍ക്കു നേരെ ആക്രമണമുണ്ടായി.
മാറാട് പ്രദേശത്ത് ഹര്‍ത്താല്‍ ഭാഗികമാണ്.
തെക്കന്‍ കേരളത്തില്‍ പൊതുവേ അക്രമസംഭവങ്ങള്‍ കുറവാണ്.
അക്രമം നടന്ന മാറാട് കടപ്പുറം മുഖ്യമന്ത്രി എ.കെ. ആന്റണി ഞായറാഴ്ച സന്ദര്‍ശിക്കും. അക്രമികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications