Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താല്‍ തുടങ്ങി

കോഴിക്കോട് : മാറാട് സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി, വിശ്വഹിന്ദു പരിഷത്ത്, ആര്‍.എസ്.എസ്. എന്നീ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് ശനിയാഴ്ച രാവിലെ ആരംഭിച്ചു.

കോഴിക്കോട് ചിലസ്ഥലങ്ങളില്‍ സര്‍ക്കാര്‍ ബസിന് നേരേ കല്ലേറുണ്ടായി. കോഴിക്കോടുനിന്നുള്ള എല്ലാ സര്‍ക്കാര്‍ ബസുകളും നിറുത്തി വച്ചിരിയ്ക്കുകയാണ്. ചില നഗരങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. പൊതുവേ ബന്ദിന്റെ പ്രതീതിയാണ്.

ഹര്‍ത്താലിനോട് അനുബന്ധിച്ച് കലാപം ഉണ്ടാകാതിരിയ്ക്കാന്‍ കനത്ത പൊലീസ് സന്നാഹമാണ് ഒരുക്കിയിരിയ്ക്കുന്നത്. എറണാകുളം പനമ്പള്ളി നഗറില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലം പ്രയോഗിച്ച് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ അടപ്പിച്ചു. ബാങ്കിലേയ്ക്ക് ഇരച്ച് കയറിയ ഹര്‍ത്താല്‍ അനുകൂലികളാണ് ബാങ്ക് അടയ്ക്കാന്‍ ആവശ്യപ്പെട്ടത്.

കോഴിക്കോട്ടും മാറാട്ടും കനത്ത പൊലീസ് സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊച്ചിയില്‍ നിന്ന് കൂടുതല്‍ സായുധ പൊലീസിനെ മാറാട്ടേയ്ക്ക് നിയോഗിച്ചിട്ടുണ്ട്.

വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+