മാറാട്ട് അക്രമം: ഒമ്പത് പേര്‍ മരിച്ചു
കോഴിക്കോട് : കോഴിക്കോട്ടിനടുത്ത് മാറാട് വര്‍ഗ്ഗീയ കലാപത്തില്‍ ഒമ്പത് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മേയ് രണ്ട് വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് അക്രമം ഉണ്ടായത്. അപ്പോള്‍ തന്നെ എട്ട് പേര്‍ മരിച്ചിരുന്നു. ഒരാളുടെ മൃതദേഹം കൂടി ശനിയാഴ്ച രാവിലെ കിട്ടിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. മാറാട് തെക്കേത്തൊടി പ്രിജ-ിയുടെ മൃതദേഹമാണ് കണ്ടെടുത്തത്.
2002 ജനവരി മൂന്നിനുണ്ടായ കലാപത്തിന്റെ ബാക്കിയാണ് ഈ കലാപം എന്ന് കരുതുന്നു. മുസ്ലിംങ്ങളാണ് അക്രമം നടത്തിയതെന്ന് കരുതുന്നു. മാറാട് കടപ്പുറത്തിന് സമീപം വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപം വിശ്രമിയ്ക്കുകയായിരുന്ന ഒരു സംഘം ആളുകളെ കടല്‍ വഴി എത്തിയ നാല്പതോളം വരുന്ന സംഘമാണ് വടിവാളും കത്തിയുമായി ആക്രമിച്ചത്. പലരും വെട്ടേറ്റ് ഏറെ നേരം ചികിത്സ കിട്ടാതെ കിടന്നു. വിവരം അറിഞ്ഞ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയിട്ടും അക്രമികളെ നിയന്ത്രിയ്ക്കാന്‍ കഴിഞ്ഞില്ല. പല തവണ ആകാശത്തേയ്ക്ക് വെടിവച്ചതിന് ശേഷമാണ് അക്രമികള്‍ ഒഴിഞ്ഞ് പോയത്. ഈ സമയം കൊണ്ട് ചോരവാര്‍ന്നാണ് വെട്ടേറ്റര്‍ മരിച്ചത്.
ബി ജി പിയും വി എച്ച് പി യും ആര്‍ എസ് എസും മേയ് മൂന്നിന് കേരള ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പരിക്കേറ്റ 18 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ-ില്‍ ചികിത്സയിലാണ്. ഇവരില്‍ ഒന്‍പതുപേരുടെ നില ഗുരുതരമാണ്. മാറാട് സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പണിയിച്ചന്റകത്ത് ഗോപാലന്‍ (50), താമ്പുറത്ത് വീട്ടില്‍ മാധവന്‍ (65), ചോയിച്ചന്റകത്ത് കൃഷണന്റെ മകന്‍ ചന്ദ്രന്‍ (40), അരയച്ചന്റകത്ത് കൃഷ്ണന്‍ (40), പുഷ്പരാജന്‍ (30), സഹോദരന്‍ സന്തോഷ് 22), ആവത്താല്‍ പൂറായില്‍ ദാസന്‍ (60), പരീച്ചന്റെ പുരയില്‍ ഇബ്രാഹിമിന്റെ മകന്‍ അഷ്കര്‍ (25) എന്നിവരാണ് വെള്ളിയാഴ്ച അക്രമത്തില്‍ മരിച്ചത്.












Click it and Unblock the Notifications