മാറാട്: ഭരണകക്ഷിക്ക് പങ്കെന്ന് മുകുന്ദന്‍
തിരുവനന്തപുരം: മാറാട് നടന്ന അക്രമത്തില്‍ ഭരണ മുന്നണിയിലെ ഒരു പ്രമുഖ കക്ഷിക്ക് പങ്കുള്ളതായി സംശയമുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍ പറഞ്ഞു.
അക്രമം നടന്നേയ്ക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സര്‍ക്കാര്‍ അത് അവഗണിയ്ക്കുകയാണ് ഉണ്ടായത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് നേരത്തേ തന്നെ നടപടികള്‍ എടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഇത്തരം നടപടികള്‍ക്ക് ഭരണകക്ഷിയിലെ ഒരു സംഘം എതിരായിരുന്നതുകൊണ്ടാണ് അത് നടക്കാതിരുന്നതെന്ന് മുകുന്ദന്‍ ആരോപിച്ചു.
അക്രമത്തെക്കുറിച്ച് അന്വേഷണം വൈകിയാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ വലുതായിരിയ്ക്കും. എത്രയും പെട്ടെന്ന് അന്വേഷണം നടത്തുകയാണ് ഇപ്പോള്‍ വേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന നയമാണ് തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications