Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമിച്ചത് തീവ്രവാദികള്‍:ശ്രീധരന്‍ പിള്ള

കോഴിക്കോട്: മാറാട്ട് വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ തീവ്രവാദികള്‍ക്ക് പങ്ക് ഉണ്ടെന്ന് സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നെന്ന് ബി.ജെ.പി. കേന്ദ്ര നിര്‍വാഹകസമിതി അംഗം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കശ്മീര്‍ മാതൃകയിലാണ് ഏകപക്ഷീയമായി മാറാട്ട് ആക്രമണം നടത്തിയത്.

സംഭവത്തെക്കുറിച്ച് സംസ്ഥാന ബി ജെ പി നേതൃത്ത്വം പ്രധാനമന്ത്രിയേയും ഉപ പ്രധാനമന്ത്രിയേയും ധരിപ്പിച്ചിട്ടുണ്ട്. മാറാട്ടെ സ്ഥിതിഗതികള്‍ വിലയിരുത്താനായി എം പി മാരുടേയും മറ്റ് പാര്‍ട്ടി പ്രതിനിധികളുടേയും ഒരു സംഘത്തെ അയയ്ക്കണമെന്നും ബി ജെ പി നേതൃത്ത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

കശ്മീരിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മാത്രം നടക്കുന്ന ഇത്തരം ആക്രമങ്ങള്‍ കേരളത്തിലും നടക്കുന്നത് ഇത് ആദ്യമാണ്. ഏകപക്ഷീയമായാണ് ആക്രമണം നടന്നത്. കാലേകൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് അക്രമികള്‍ അരയ സമുദായത്തില്‍ പെട്ട ഒമ്പത് പേരെ കൊന്നത്.

മുസ്ലിം ലീഗിനോടൊപ്പം ചേര്‍ന്ന് കേരളം ഭരിയ്ക്കുന്ന യു ഡി എഫിന് ഇതിനെക്കുറിച്ച് നിഷ്പക്ഷമായ ഒരു അന്വേഷണം നടത്താന്‍ കഴിയില്ല. അതുകൊണ്ട് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കുകയാണ് വേണ്ടതെന്ന് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.

ഇത്തരം ആക്രമണങ്ങല്‍ അപകടകരമാണ്. കേരളത്തില്‍ ഇത്തരത്തിലുള്ള അപകടകരമായ പ്രവണത വളരുകയാണെന്ന് വേണം കരുതാന്‍. ശ്രീധരന്‍ പിള്ള പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+