മാറാട്ട് സംഘര്‍ഷാവസ്ഥ തുടരുന്നു
കോഴിക്കോട്: ഹിന്ദു മുസ്ലിം കലാപം നടന്ന മാറാട്ട് സംഘര്‍ഷാവസ്ഥ തുടരുകയാണ്. എന്നാല്‍ എല്ലാം നിയന്ത്രണവിധേയമാണെന്നാണ് പൊലീസ് പറയുന്നത്.
മാറാട്ടെ അരയ സമുദായത്തില്‍ പെട്ടവര്‍ക്ക് എതിരേയാണ് വെള്ളിയാഴ്ച അക്രമം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്ക് ഉണ്ടായ അക്രമത്തിന് ശേഷം മറ്റ് അക്രമങ്ങള്‍ ഒന്നും തന്നെ ഇതുവരെ ഉണ്ടായിട്ടില്ല. രാത്രി പൊലീസ് റെയ്ഡ് നടത്താന്‍ തുനിഞ്ഞപ്പോള്‍ അതിനെ സ്ത്രീകള്‍ ചെറുത്തത് ചെറിയ തോതില്‍ പ്രശ്നം ഉണ്ടാക്കി. പലതവണ പൊലീസ് ആകാശത്തേയ്ക്ക് വെടി വച്ചിരുന്നു. ഇതില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
ബേപ്പൂര്‍ പൊലീസ് സ്റേഷന്റെ പരിധിയില്‍ പെട്ട പ്രദേശത്താണ് അക്രമം ഉണ്ടായത്. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിയ്ക്കുന്ന മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയിലും കനത്ത പൊലീസ് സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാറാട്ട് നിരോധനാജ്ഞയ്ക്ക് സമാനമായ അവസ്ഥയാണ്. ഇനിയും എന്തെങ്കിലും സംഭവം ഉണ്ടാവുകയാണെങ്കില്‍ ബേപ്പൂര്‍ പൊലീസ് സ്റേഷന്‍ അതിര്‍ത്തിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചേയ്ക്കും. കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ നടത്തുന്ന ബി ജെ പി, ആര്‍ എസ്സ് എസ്സ്, വി എച്ച് പി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.












Click it and Unblock the Notifications