കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇന്ത്യാ-പാക് വ്യോമഗതാഗതം വീണ്ടും
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വ്യോമഗതാഗതം വീണ്ടും പുനസ്ഥാപിച്ചേക്കും. പാകിസ്ഥാന്റെ വ്യോമമേഖലയിലൂടെ വീണ്ടും യാത്രാവിമാനം പറപ്പിക്കാനുള്ള ഇന്ത്യ ശ്രമം പുരോഗമിക്കുകയാണ്.
പക്ഷെ എന്നു മുതലാണ് വ്യോമഗതാഗതം വീണ്ടും ആരംഭിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. പാര്‍ലമെന്റിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തിന് ശേഷമാണ് ഇന്ത്യ-പാകിസ്ഥാന് വ്യോമഗതാഗതം നിര്‍ത്തിവച്ചത്. ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പാക്വിമാനം നിരോധിച്ചതിന്റെ പിന്നാലെ ഇന്ത്യയുടെ വിമാനങ്ങള്‍ പാകിസ്ഥാനും നിരോധിക്കുകയായിരുന്നു.
വീണ്ടും വ്യോമഗതാഗതം പഴയപടിയിലേക്ക് തിരിച്ചുകൊണ്ടുവരിക വഴി പാകിസ്ഥാനുമായി കൂടുതല്‍ അടുക്കാനുള്ള വഴി തേടുകയാണ് ഇന്ത്യ.
Comments
Story first published: Sunday, May 4, 2003, 5:30 [IST]