തൊഗാഡിയ വാജ്പേയിയ്ക്കെതിരെ
ദില്ലി: വീണ്ടും പാകിസ്ഥാനുമായി അടുക്കാനുള്ള വാജ്പേയിയുടെ ശ്രമങ്ങളെ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ രൂക്ഷമായി വിമര്‍ശിച്ചു. മെയ് നാല് ഞായറാഴ്ച നടന്ന ഒരു ത്രിശൂലം വിതരണയോഗത്തിലാണ് വാജ്പേയിയ്ക്കെതിരെ തൊഗാഡിയ വിമര്‍ശനങ്ങള്‍ ചൊരിഞ്ഞത്.
വ്യക്തികളെ വിമര്‍ശിക്കരുതെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ത്രിദിന സംഘ്പരിവാര്‍ രഹസ്യയോഗത്തിലെ തീരുമാനം ലംഘിക്കുകയായിരുന്നു തൊഗാഡിയ. പാകിസ്ഥാനോട് ക്ഷമിയ്ക്കുന്നതിന് പകരം പാകിസ്ഥാനെ ശിക്ഷിയ്ക്കുകയാണ് വേണ്ടതെന്നും തൊഗാഡിയ പറഞ്ഞു.
ലാഹോര്‍ ബസോ സംജുക്ത എക്സ്പ്രസോ ആഗ്ര സംഭാഷണങ്ങളോ ഞങ്ങള്‍ക്ക് വേണ്ട. പകരം ലാഹോറില്‍ ഇന്ത്യയുടെ യുദ്ധടാങ്കുകളും റാവല്‍ പിണ്ടിയില്‍ ഇന്ത്യയുടെ മിസ്സിലുകളും കറാച്ചിയില്‍ കാവിപ്പതാകയുമാണ് ആവശ്യം. - തൊഗാഡിയ പറഞ്ഞു.
പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള തീവ്രവാദത്തിനെതിരെ വാജ്പേയി ഇടയ്ക്കിടെ നല്‍കാറുള്ള താക്കീതുകളെയും തൊഗാഡിയ പരിഹസിച്ചു. പാകിസ്ഥാനെതിരായ ഇത്തരം താക്കീതുകളിലൂടെ താങ്കളും സച്ചിന് ടെണ്ടുല്‍ക്കറെപ്പോലെ സെഞ്ച്വറി അടിക്കുകയാണ്. ജിഹാദ് തീവ്രവാദം ഇത്തരം താക്കീതുകള്‍കൊണ്ട് തീരില്ല. ഇന്ത്യയെ വീണ്ടും പഴയപോലെ ഏകീകരിക്കുന്നതുവരെ, പാകിസ്ഥാനെ ഇല്ലാതാക്കുന്നതുവരെ ഇത് തുടരും. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നമ്മള് വേദനിക്കുന്നതുപോലെ കറാച്ചി മുതല്‍ കാണ്ഡഹാര്‍ വരെ പാകിസ്ഥാനെയും വേദനിപ്പിക്കണം. - അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ ഒരു പാര്‍ട്ടിയുടെയും അടിമകളല്ല. ത്രിശൂലം വിതരണം ബിജെപിയെ വിജയിപ്പിക്കാനോ കോണ്‍ഗ്രസിനെ തോല്പിക്കാനോ ഉള്ളതല്ല.- തൊഗാഡിയ പറഞ്ഞു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications