ഭികര പ്രവര്‍ത്തനം അവസാനിപ്പിയ്ക്കൂ, ചര്‍ച്ചയാവാം
ദില്ലി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിയ്ക്കാതെ ചര്‍ച്ച നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് വാജ്പേയി പാകിസ്ഥാന്‍ പ്രധാനമന്ത്രി മിര്‍ സഫറുള്ള ഖാന്‍ ജമാലിയ്ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.
ഔദ്യോഗികമായി ജമാലി പ്രധാനമന്ത്രി വാജ് പേയിയെ പാകിസ്ഥാനിലേയ്ക്ക് ക്ഷണിച്ചതിനുള്ള മറുപടി കത്തിലാണ് വാജ്പേയി ഇത് വ്യക്തമാക്കിയത്.
ഉന്നത തല ഉഭയ കക്ഷി ചര്‍ച്ച നടത്തണമെങ്കില്‍ അതിനുള്ള വ്യക്തമായ അടിത്തറ ഉണ്ടാവണം. പാകിസ്ഥാനുമായി ഉഭകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും വാജ്പേയി വ്യക്തമാക്കിയിട്ടുണ്ട്.
ജമാലിയുടെ കത്ത് കിട്ടി മണിയ്ക്കൂറുകള്‍ക്കുള്ളില്‍ തന്നെ വാജ്പേയി മറുപടി നല്‍കി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമാണ് കത്തിന്റെ വിവരം വെളിപ്പെടുത്തിയത്. പാര്‍ലമെന്റില്‍ വാജ്പേയി നടത്തിയ പ്രസ്താവനകളോട് പാകിസ്ഥാന്‍ നല്ല രീതിയില്‍ പ്രതികരിക്കുമെന്നും കരുതുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
പാകിസ്ഥാന്‍ പ്രധാനമന്ത്രി വാജ് പേയിയെ ഔദ്യോഗികമായി ക്ഷണിച്ച വാര്‍ത്ത പുറത്ത് വന്ന ഉടനേ തന്നെ ബി ജെ പി ഇതേ അഭിപ്രായം പുറപ്പെടുവിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം തുടരവേ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തുന്നതില്‍ യാതൊരു കാര്യവും ഇല്ലെന്നായിരുന്നു ബി ജെ പിയുടെ അഭിപ്രായം.












Click it and Unblock the Notifications