മുഖ്യമന്ത്രി എ. കെ. ആന്റണി മാറാട്ടിലെത്തി
മാറാട്്: മുഖ്യമന്ത്രി മാറാട്ടിലെത്തി ആക്രമണത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചു. മാറാട്ടിലെ ആളുകളും മരിച്ചവരുടെ ബന്ധുക്കളും മുഖ്യമന്ത്രിയോട് പരാതികള്‍ പറഞ്ഞു.
വിവിധ മന്ത്രിമാരോടും രാഷ്ട്രീയ നേതാക്കളോടും ഒപ്പം മാറാട് സന്ദര്‍ശിയ്ക്കാനാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ രാവിലെ മാറാട് സന്ദര്‍ശിച്ച പിണറായി വിജയനെ തടഞ്ഞത് കണക്കിലെടുത്ത് മുഖ്യമന്ത്രി മാത്രമേ അവിടേയ്ക്ക് പോയുള്ളു. മുഖ്യമന്ത്രിയും മാറാട് സന്ദര്‍ശിയ്ക്കുന്നത് പൊലീസ് തടയാന്‍ ശ്രമിച്ചു. പക്ഷേ മുഖ്യമന്ത്രി അതിന് വഴങ്ങിയില്ല.
മേയ് നാല് ഞായറാഴ്ച രാവിലെ മുഖ്യമന്ത്രി മാറാട് സംഭവത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികളെക്കുറിച്ച് വിവിധ നേതാക്കളുമായും പൊലീസുമായും ചര്‍ച്ച നടത്തി. പൊലീസ് ഇക്കാര്യത്തില്‍ സംഭവത്തിനു മുമ്പും ശേഷവും കൈക്കൊണ്ട നടപടികളെക്കുറിച്ചും. ഡി.ജി.പി. കെ.ജെ. ജോസഫുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്തു. മാറാടിലെ ജനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ജില്ലാ കളക്ടര്‍ ടി.എ. സൂരജിനോട് ആന്റണി സംസാരിച്ചു.
കേന്ദ്ര മന്ത്രി ഒ. രാജഗോപാല്‍, ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്‍, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന്‍, കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍, സി.പി.എം. നേതാവ് കൊടിയേരി ബാലകൃഷ്ണന്‍ എന്നിവരുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.












Click it and Unblock the Notifications