കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്; അതിവേഗ കോടതി: ആന്റണി

  • By Staff
Google Oneindia Malayalam News

മാറാട്: ഇവിടുത്തെ വര്‍ഗ്ഗീയ ലഹളയുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. മെയ് നാല് ഞായറാഴ്ച മാറാട് സന്ദര്‍ശനത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത്തീരുമാനിക്കും. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരായ നിയമനടപടികള്‍ വൈകിക്കൂടാ. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് എല്ലാ വിഭാഗങ്ങളിലും പെട്ട ആളുകളുമായി ചര്‍ച്ചകള്‍ ആവശ്യമാണ്. - ആന്റണി പറഞ്ഞു.

ഇപ്പോഴത്തെ അതിക്രമങ്ങള്‍ പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരാജയമല്ലേ എന്ന ചോദ്യത്തില്‍ നിന്നും ആന്റണി ഒഴിഞ്ഞുമാറി. മാറാട് സംഭവത്തിന് പൊലീസിന് മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. എല്ലാവരേയും അമ്പരിപ്പിച്ച അതിവേഗ ആക്രമണമായിരുന്നു നടന്നത്. മറ്റ് മന്ത്രിമാരെ സംഭവസ്ഥലത്തേക്ക് കൂട്ടാതിരുന്നത് യുഡിഎഫ് തീരുമാനപ്രകാരമാണെന്നും ആന്റണി പറഞ്ഞു.

അക്രമത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് നല്കേണ്ട നഷ്ടപരിഹാരത്തുക സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മറ്റ് അടിയന്തരസഹായങ്ങള്‍ എത്തിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. സോണിയാ ഗാന്ധിയും ഇക്കാര്യം എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. - ആന്റണി പറഞ്ഞു.

സംഭവത്തില്‍ തിരിച്ചടിക്കില്ലെന്ന തീരുമാനമെടുത്ത ആര്യസമാജം നേതാക്കളെ ആന്റണി പ്രത്യേകം അഭിനന്ദിച്ചു. ആര്യസമാജം നേതാക്കളായ ദേവദാസന്‍, ടി. സുരേശന്‍, കെ. ദാസന്‍ എന്നിവര്‍ വെള്ളിയാഴ്ച നടന്ന അക്രമത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് വിശദീകരിച്ചു.

ആന്റണി മെയ് അഞ്ച് തിങ്കളാഴ്ചയും മാറാട് തങ്ങും. കേന്ദ്ര ആഭ്യന്തരസഹമന്ത്രി ഐ.ഡി. സ്വാമി തിങ്കളാഴ്ച മാറാട് സന്ദര്‍ശിക്കുമെന്നതിനാലാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X