പിണറായിയെ മാറാട്ട് തടഞ്ഞു
കോഴിക്കോട്: സംഘര്‍ഷം മാറാട് സന്ദര്‍ശിയ്ക്കാനെത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒരുകൂട്ടം നാട്ടുകാര്‍ തടഞ്ഞു. ഇത് കടപ്പുറത്ത് സംഘര്‍ഷത്തിന് ഇടയാക്കി.
മേയ് നാല് ഞായറാഴ്ച രാവിലെയാണ് പിണറായി മാറാട്ട് എത്തിയത്. അക്രമത്തില്‍ മരിച്ച ദാസന്റെ വീട്ടിന് മുന്നില്‍ വച്ചാണ് പിണറായി വിജയനെ ജനക്കൂട്ടം തടഞ്ഞത്. ജനക്കൂട്ടത്തിന്റെ പ്രതിഷേധം കാരണം പിണറായിയ്ക്ക് യാത്ര തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് യാത്ര നിറുത്തി പിണറായി മടങ്ങി.
ഇതിനെ തുടര്‍ന്ന് മാറാട്ടെ സുരക്ഷാ സന്നാഹങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിയ്ക്കുകയാണ്. ഞായറാഴ്ച തന്നെ മാറാട്ടില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയും എത്തുന്നുണ്ട്. അദ്ദേഹത്തോടൊപ്പം ഡി. ജി. പി. ഉള്‍പ്പടെ ഉയര്‍ന്ന പൊലീസ് ഉദ്വോഗസ്ഥരും ഉണ്ടാവും. അപ്പോഴും ഇതേ സംഭവം ആവര്‍ത്തിയ്ക്കുമോയെന്ന പരിഭ്രാന്തിയിലാണ് സ്ഥലത്തെ പൊലീസുകാര്‍.












Click it and Unblock the Notifications