മാറാട്: അറസ്റ് 87 ആയി
മാറാട്: മാറാട് കലാപത്തോടനുബന്ധിച്ച് അറസ്റിലായവരുടെ എണ്ണം 87 ആയി. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിയ്ക്കാന്‍ 500 ലേറെ പൊലീസുകാരെ മാറാട്ട് മാത്രം നിയോഗിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എ. കെ. ആന്റണിയും ഉയര്‍ന്ന പൊലീസ് ഉദ്വോഗസ്ഥരും മേയ് നാല് ഞായറാഴ്ച മാറാട് സന്ദര്‍ശിയ്ക്കുന്നുണ്ട്. സി പി എം സ്റേറ്റ് സെക്രട്ടറി പിണറായി വിജയനും ഞായറാഴ്ച മാറാട് സന്ദര്‍ശിയ്ക്കുന്നുണ്ട്.
മാറാട് കലാപത്തില്‍ പരിക്കേറ്റ 13 പേരാണ് ഇപ്പോള്‍ കോഴിക്കോട് മെഡിയ്ക്കല്‍ കോളെജ് ആശുപത്രിയില്‍ ഉള്ളത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.












Click it and Unblock the Notifications