മാറാട്; സിബിഐ അന്വേഷിക്കണം: ആര്‍എസ്എസ്
കൊച്ചി: മാറാട് സംഭവത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആര്‍എസ്എസ് കേരളാഘടകം ആവശ്യപ്പെട്ടു. മെയ് നാല് ഞായറാഴ്ച ആര്‍എസ്എസ് സംസ്ഥാനസെക്രട്ടറി എ.ആര്‍. മോഹനന്‍ ആണ് ഈ ആവശ്യം ഉന്നയിച്ചത്.
യാതൊരു പ്രകോപനവുമില്ലാതെ നിഷ്കളങ്കരായ ആളുകള്‍ക്ക് നേരെ ഇത്രയും നീചമായ ആക്രമണം കേരളം ഇതിന് മുമ്പ് കണ്ടിട്ടില്ല. ഈ ക്രൂരതയുടെ പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ സിബിഐയുടെ നേതൃത്വത്തിലുള്ള സമഗ്ര അന്വേഷണത്തിനേ കഴിയൂ.- അദ്ദേഹം പറഞ്ഞു.
ഒരു ആരാധനാലയത്തില്‍ നിന്നും ഇത്രയും അധികം ആയുധങ്ങള്‍ കണ്ടെത്തിയതിനെ ലഘുവായി കാണാനാവില്ല. കേരളത്തിന്റെ തീരദേശം തീവ്രവാദികള്‍ക്ക് ദേശവിരുദ്ധപ്രവര്‍ത്തനം നടത്താനുള്ള വേദിയാക്കി മാറ്റാന്‍ വേണ്ടിയാണ് ഈ അക്രമം. കേരളത്തില്‍ ഉടനീളം മെയ് അഞ്ച് തിങ്കളാഴ്ച ആര്‍എസ്എസ് പ്രതിഷേധ റാലികളും യോഗങ്ങളും നടത്തും. മാറാട് സമാധാനം കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളോടും ആര്‍എസ്എസ് സഹകരിയ്ക്കും. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications