റേഡിയൊയ്ക്കും ടി വി യ്ക്കും ലൈസന്‍സ് വരുന്നു
ദില്ലി: റേഡിയൊയ്ക്കും ടെലിവിഷനും വീണ്ടും ലൈസന്‍സ് വരുന്നു. ഇവയ്ക്ക് രണ്ടിനും ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നതായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രവി ശങ്കര്‍ പ്രസാദ് രാജ്യ സഭയില്‍ അറിയിച്ചു.
രാജ്യത്ത് ആകെ 12 കോടി റേഡിയോകളും എട്ടേകാല്‍ കോടി ടെലിവിഷനുകളും ഉണ്ടെന്നാണ് കണക്ക്. വര്‍ഷങ്ങള്‍ക്ക് മുമ്പ് റേഡിയോയ്ക്ക് ലൈസന്‍സ് സമ്പ്രദായം ഉണ്ടായിരുന്നു. വാര്‍ഷീക ലൈസന്‍സ് ഫീസ് പോസ്റ് ഓഫീസ് വഴി അടയ്ക്കുകയായിരുന്നു അന്നത്തെ സമ്പ്രദായം. ഇപ്പോള്‍ വീണ്ടും വാര്‍ഷീക ലൈസന്‍സാണ് ഏര്‍പ്പെടുത്താന്‍ അലോചിയ്ക്കുന്നത്.
പ്രസാര്‍ ഭാരതിയുടെ ടലിവിഷന്‍ ചാനലുകള്‍ (ദൂരദര്‍ശന്‍ ചാനലുകള്‍) പേ ചാനലുകളാക്കാന്‍ നിര്‍ദ്ദേശമുണ്ടെന്നും മന്ത്രി പറഞ്ഞു.
ടെലിവിഷന്‍ പരിപാടികള്‍ നേരിട്ട് വീട്ടിലേയ്ക്ക് എത്തിയ്ക്കുന്ന (ഡയറക്ട് ടു ഹോം) പദ്ധതി നടപ്പാക്കാന്‍ മൂന്ന് സംരംഭകരില്‍ നിന്ന് അപേക്ഷകള്‍ കിട്ടിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവയില്‍ വേണ്ട തീരുമാനം എടുക്കേണ്ടതുണ്ട്.












Click it and Unblock the Notifications