സഞ്ജയ് ദത്ത് കോടതിയില്‍ ഹാജരാകണം
മുംബൈ: സഞ്ജയ് ദത്തിനോടും മറ്റ് 86 പേരോടും പ്രത്യേക കോടതി മേയ് ആറ് ചൊവാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടു. 1993ലെ മുംബൈ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടാണിത്. കേസിലെ പ്രതിയായ ഇജാസ് പഥാന്‍ എന്ന ആളിനെതിരേയുള്ള കുറ്റപത്രത്തിന്റെ വിശദീകരണത്തിനായാണ് ഇത്.
ഇജാസ് പഥാനെ മാര്‍ച്ചിലാണ് ദുബായില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നത്. 1993 മാര്‍ച്ച് 12 ന് മുംബൈയില്‍ സ്ഫോടനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയതില്‍ ഈയാളുമുണ്ടെന്നതാണ് കുറ്റം. ആയുധ പരിശീലനത്തിനായി ഈയാള്‍ ചിലരെ പാകിസ്ഥാനിലേയ്ക്ക് അയച്ചിരുന്നു. മാത്രമല്ല സ്ഫോടനം നടത്താനായി ആയുധങ്ങള്‍ മഹാരാഷ്ട്രത്തിന്റെ തീര പ്രദേശമായ റയ്ഗാഡില്‍ എത്തിയ്ക്കാന്‍ ടൈഗര്‍ മെമന്‍ എന്നയാളെ സഹായിച്ചതും ഇജാസാണ്. ടൈഗര്‍ മെമന്‍ ആണ് കേസിലെ പ്രധാന പ്രതി.












Click it and Unblock the Notifications