മാറാട്: ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും
കോഴിക്കോട്: മാറാട് വര്‍ഗ്ഗീയ കലാപത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. മെയ് അഞ്ച് തിങ്കളാഴ്ച കേന്ദ്രമന്ത്രിയുടെ മാറാട് സന്ദര്‍ശനത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മരിച്ചവരുടെ കുടുംബക്കാര്‍ക്ക് ഒരു ലക്ഷം വീതം നഷ്ടപരിഹാരം നല്കും. ക്രൈംബ്രാഞ്ച് ഐജി മഹേഷ് കുമാര്‍ സിംഗ്ലയായിരിക്കും അന്വേഷണത്തിന് നേതൃത്വം നല്കുക. - ആന്റണി പറഞ്ഞു.
മാറാട് സംഭവവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യാന്‍ അതിവേഗ കോടതി സ്ഥാപിക്കുന്ന കാര്യം ഹൈക്കോടതിയുമായി ചര്‍ച്ച ചെയ്യും. അക്രമവുമായി ബന്ധപ്പെട്ട ഓരോരുത്തരെയും കണ്ടെത്തി ശിക്ഷിയ്ക്കും. - ആന്റണി പറഞ്ഞു.
ഇന്റലിജന്‍സ് പരാജയമാണ് മാറാട് കലാപത്തിന് കാരണമെന്ന ആരോപണം ആന്റണി നിഷേധിച്ചു. അങ്ങിനെയെങ്കില്‍ യുഎസില്‍ പെന്റഗണ്‍ ഓഫീസിന് നേരെയും ഇന്ത്യയില്‍ പാര്‍ലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണം ഉണ്ടാകാന്‍ പാടില്ലായിരുന്നു. - അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications