നടപടി പിന്‍വലിയ്ക്കാന്‍ കോടോത്തിന്റെ അപേക്ഷ
കാസര്‍കോട്: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് ആറുവര്‍ഷത്തേയ്ക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി പിന്‍വലിയ്ക്കാന്‍ കോടോത്ത് ഗോവിന്ദന്‍ നായര്‍ കോണ്‍ഗ്രസ് ഹൈകമാണ്ടിന് അപേക്ഷ നല്‍കി.
ഹൈകമാണ്ടിന് അപേക്ഷ നല്‍കാന്‍ കോടോത്തിനോട് കെ. കരുണാകരന്‍ ആവശ്യപ്പെട്ടിരുന്നു. വ്യക്തിപരമായ സ്ഥാനം ആഗ്രഹിച്ചോ ഹൈകമാണ്ടിനെ ധിക്കരിയ്ക്കുകയെന്ന ഉദ്ദേശം വച്ചോ അല്ല രാജ്യസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയായതെന്ന് കോടോത്ത് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തരായ മൂന്ന് മന്ത്രിമാരുള്‍പടെയുള്ള 26 എം. എല്‍. എ. മാരും ഏഴ് ഡി. സി. സി പ്രസിഡണ്ട്മാരും ഭൂരിപക്ഷം കെ പി സി സി ഭാരവാഹികളും എക്സിക്യൂട്ടൂവ് കമ്മറ്റി അംഗങ്ങളും നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗം മാത്രമായിരുന്നു ഇതെന്നും കത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
ഇതുസംബന്ധിച്ച കോണ്‍ഗ്രസിലെ പ്രതിസന്ധി രമ്യമായി പരിഹരിച്ച് കഴിഞ്ഞ സ്ഥിതിയ്ക്ക് തന്നെ കാര്യവും സൗഹാര്‍ദ്ദ പൂര്‍വം പരിഗണിയ്ക്കണമെന്ന് പ്രതീക്ഷിയ്ക്കുന്നതായി കോടോത്ത് പറഞ്ഞു.












Click it and Unblock the Notifications